Share this Article
ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം
cricket

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 280 റണ്‍സിന്റെ കൂറ്റന്‍ ജയം.

515 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 234 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 280 റണ്‍സിന്റെ വന്‍ ജയം. ബംഗ്ലാ നിരയില്‍ 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് പൊരുതിയത്.

സാക്കിര്‍ ഹസന്‍-33, ഷദ്മാന്‍ ഇസ്ലാം-35, ഷാക്കിബ് അല്‍ ഹസന്‍-25 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി ആര്‍.അശ്വിന്‍ 6 വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്ന് പേരെ പുറത്താക്കി.

നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സ്ഞ്ജ്വറി കരുത്തില്‍ 515 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്.  രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ നാലിന് 287 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ അശ്വിന്റെ സെഞ്ജ്വറി മികവില്‍ 376 റണ്‍സാണ് നേടിയത്. 5 വിക്കറ്റ് നേടിയ ഹസന്‍ മഹമൂദാണ് ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത്.

ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ 149 ന് പുറത്തായി. സന്ദര്‍ശകരെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ വീണ്ടും ബാറ്റിംഗിനിറങ്ങുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories