Share this Article
ബംഗളുരു ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ
cricket

ബംഗളുരു ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംങ്സില്‍ 356 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.  മൂന്നാംദിനം ബാറ്റിങ്ങ് നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് രോഹിത്തും സംഘവും. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍  125 റണ്‍സാണ് ടീമിന് വേണ്ടത്.  70 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ക്രീസിലുള്ളത്. മധ്യനിര കരുത്താകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ്ങ് പുനരാരംഭിക്കുക


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories