Share this Article
FIFAയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടികയായി
The final list to find the FIFA Men's Player of the Year

ഫിഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടികയായി. ലയണല്‍ മെസി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ജനുവരി പതിനഞ്ചിന് നടക്കുന്ന ചടങ്ങില്‍ മികച്ച താരത്തെ പ്രഖ്യാപിക്കും

2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പ്രകടനമാണ് മികച്ച പുരുഷ താരത്തെ കണ്ടെത്താന്‍ ഫിഫ പരിഗണിക്കുന്നത്. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇക്കുറിയും പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാളണ്ട് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടു. ഏട്ടാം തവണയും ബാലണ് ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായ മെസി തന്നെ ഇത്തവണയും മികച്ച താരമാകാനുള്ള സാധ്യതയുണ്ട്.

യുവേഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം നേടിയ ഹാളണ്ടിന്റെ സാധ്യതയും തള്ളാനാവില്ല. 12 പേരില്‍ നിന്നാണ് അന്തിമ പട്ടകിയിലേക്കുള്ള മൂന്നുപേരെ തിരഞ്ഞെടുത്തത്. ജനുവരി 15ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങിലാണ് മികച്ച താരത്തെ പ്രഖ്യാപിക്കുക. വനിതാ താരങ്ങളുടെ പട്ടികയില്‍ ഐറ്റാന ബോണ്‍മാറ്റി, ജെന്നി ഹെര്‍മാസോ, ലിന്‍ഡ കെയ്സെഡോ എന്നിവരാണ് ഇടംപിടിച്ചത്.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories