ഓസ്ട്രേലിയക്കെതിരെ നേടിയ സമീപകാല വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുന്നത്. 2021ല്‍ വിരാട് കോലിക്കു കീഴില്‍ ന്യൂസിലന്‍ഡിനെതിരെ കൈവിട്ട ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ കുറഞ്ഞൊന്നും ഓവലില്‍ ഇന്ത്യ ലക്ഷ്യമിടുന്നില്ല.