Share this Article
ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും
The India-West Indies Twenty20 series will begin today

ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.രാത്രി എട്ട് മണിക്ക് ട്രിനിഡാഡിലാണ് മത്സരം.  വിന്‍ഡീസിനെതിരെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ നേടിയ ടീം ഇന്ത്യ വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്.

ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കിയ ഇന്ത്യ 2-1 നാണ് ഏകദിന പരമ്പര നേടിയത്.ഇനി ടീം ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ ട്വന്റി-20 പരമ്പരയിലാണ്. ആദ്യ ഏകദിനം രാത്രി എട്ട് മണിക്ക് ട്രിനിഡാഡില്‍ നടക്കും.

ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീം ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം ശക്തമാണ്.ഏകദിന പരമ്പരയിലുടനീളം തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ഇഷാന്‍ കിഷനാണ് ടീമിലെ ഹീറോ. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമിലുണ്ട്.അതേസമയം റോവ്മാന്‍ പവലിന്റെ ക്യാപ്ടന്‍സിയില്‍ കരീബിയന്‍ ടീം കരുതലോടെയാണ്. 

ടെസ്റ്റ്-ഏകദിന പരമ്പരകള്‍ തോറ്റ കരീബിയന്‍ ടീമിന് ആശ്വാസപരമ്പര നേട്ടം സമ്മാനിക്കാന്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തേണ്ടിവരും.ബ്രണ്ടന്‍ കിങ്ങും ജോണ്‍സണ്‍ ചാള്‍സും അടങ്ങുന്ന ബാറ്റിംഗ് നിര ക്ലിക്കായാല്‍ വിന്‍ഡീസിന് മികച്ചസ്‌കോര്‍ അപ്രാപ്യമല്ല.

ബോളര്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനവും കാലിപ്‌സോ സംഗീതത്തിന്റെ നാട്ടുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്നു.ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories