ചെന്നൈയിൻ എഫ്‌സിയുടെ സൂപ്പർ പരിശീലകൻ തോമസ് ബ്രഡാറിക് പുറത്തേക്ക്;ഒഫീഷ്യൽ പ്രഖ്യാപനവുമായി ചെന്നൈയിൻ എഫ്‌സി. ചെന്നൈയിൻ എഫ്‌സിയുടെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ് പ്രഖ്യാപനം. കഴിഞ്ഞ ഐ എസ് എൽ സീസണിൽ ചെന്നൈയിൻ എഫ്‌സി വളരെ പ്രതീക്ഷകളോടെ കൊണ്ടുവന്ന കോച്ച് ആയിരുന്നു തോമസ് ബ്രഡാറിക്.
എന്നാൽ പ്രതീക്ഷയ്ക്കൊത്തു ഉയരാൻ തോമസിനും സംഘത്തിനും സാധിച്ചില്ല. പുതിയ ഐഡന്റിറ്റി ഉള്ള ഒരു ടീമിനെ കെട്ടിപ്പടുക്കാനായിരുന്നു തോമസിന്റെ ആഗ്രഹം.തോമസ് ബ്രഡാറിക്കിന്റെ കീഴിൽ ചെന്നൈയിൻ എഫ്‌സി 28 കളികളിൽ പത്തു വിജയവും പത്തു തോൽവിയും 8 കളികളിൽ സമനിലയും കരസ്ഥമാക്കി.
കഴിഞ്ഞ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 27 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്‌സി ഫിനീഷ് ചെയ്തത്. ചെന്നൈയിൻ എഫ്‌സി ഹീറോ സൂപ്പർ കപ്പിലും നോക്ക് ഔട്ട് സ്റ്റേജ് കാണാതെ പുറത്താക്കുകയാണ് ചെയ്തത്.നിലവിൽ സ്കോട്ട്‌ലൻഡ് ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ ഇംഗ്ലീഷ് മാനേജർ ജോൺ കാർവറിന്റെ പേരാണ് പുതിയ ഹെഡ്കോച്ച് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.