Share this Article
മുംബൈയ്‌ക്കെതിരെ 4 വിക്കറ്റിന്റെ ജയവുമായി ലകനൗ സൂപ്പര്‍ ജയിന്റ്‌സ്
Lucknow Super Giants beat Mumbai by 4 wickets

മുംബൈയ്‌ക്കെതിരെ നാല് വിക്കറ്റിന്റെ ജയവുമായി ലകനൗ സൂപ്പര്‍ ജയിന്റ്‌സ്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ലക്‌നൗ മുംബൈ ഉയര്‍ത്തിയ 144 റണ്‍സ് 4 ബോള്‍ ബാക്കി മറികടക്കുകയായിരുന്നു.

മത്സരം പൂര്‍ത്തിയായപ്പോള്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 12 പോയിന്റുമായി ലക്‌നൗ പോയിന്റ് പട്ടികയില്‍  മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ലക്‌നൗ 144 റണ്‍സില്‍ മുംബൈയെ ഒതുക്കി. ബൗളിങ്ങിനോടൊപ്പം തന്നെ ബാറ്റിംങ് നിരയും ഉയര്‍ന്നപ്പോള്‍  നാല് പന്ത് ബാക്കി നില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്‌നൗ വിജയം നേടുകയായിരുന്നു.

അതേസമയം ഏഴാം തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട അവസാനിച്ച നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്നിസ് ഒരിക്കല്‍ കൂടി ടീമിന്റെ വിജയശില്‍പിയായി. 45 പന്തുകള്‍ നേരിട്ട സ്റ്റോയ്നിസ് രണ്ട് സിക്സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 62 റണ്‍സെടുത്തു.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (0) നഷ്ടമായ ലഖ്നൗവിന്റെ തുടക്കം പാളിപ്പോയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ - സ്റ്റോയ്നിസ് സഖ്യം ഇന്നിങ്സ് ട്രാക്കിലാക്കുകയായിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories