ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകീട്ട് 7.30ന് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇരുടീമുകളും നേരത്തേ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനായിരുന്നു ജയം. 11 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. ഈ പരാജയത്തിന് മറുപടി നല്‍കാനുറച്ചാവും ഇന്ന് ഡല്‍ഹി ഇറങ്ങുക. 12 പോയിന്റുമായി പട്ടികയില്‍ ഗുജറാത്ത് ആദ്യസ്ഥാനത്തും നാല് പോയിന്റുമായി ഡല്‍ഹി അവസാന സ്ഥാനത്തുമാണ്.
Start at