Share this Article
യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്ത് ജര്‍മ്മനി
Germany beat Scotland in Euro Cup opener

യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ജര്‍മ്മനി.ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ ജയം.സ്‌കോട്‌ലാന്‍ഡിന് ലഭിച്ച ഒരു ഗോളാവട്ടെ, ജര്‍മ്മനിക്ക് പിഴവ് പറ്റിയ സെല്‍ഫ് ഗോളും. 10 ആം മിനിറ്റില്‍ തന്നെ ഫ്‌ലോറിയന്‍ വിര്‍ട്‌സിലൂടെ ആദ്യഗോള്‍ പിറന്നു.

ആദ്യപകുതി അവസാനിക്കുമ്പോഴേക്കും ജര്‍മ്മനി 3 ഗോളുകള്‍ നേടിയിരുന്നു.മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ 87 ആം മിനിറ്റിലാണ് ജര്‍മ്മന്‍ പ്രതിരോധതാരം അന്റോണിയോ റുഡിഗറിന്റെ സെല്‍ഫ് ഗോളിലൂടെ സ്‌കോട്ട്‌ലന്‍ഡിന് ഒരു ഗോള്‍ ലഭിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories