പാരീസില്‍ വച്ച് നടക്കുന്ന പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ഏഴാം മെഡല്‍. പുരുഷന്‍മാരുടെ ഹൈജമ്പില്‍ ജെ നിഷാദ് കുമാറിന്റെ വെള്ളിനേട്ടത്തോടെയാണ് മെഡലുകളുടെ എണ്ണം ഏഴായത്.
2.04 മീറ്റര്‍ ചാടി സീസണിലെ മികച്ച പ്രകടനത്തോടെയാണ് നിഷാദ് വെള്ളി സ്വന്തമാക്കിയത്. നേരത്തെ വനിതകളുടെ 200 മീറ്ററില്‍ പ്രീതി പാലും ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയിരുന്നു. ഇതോടെ ഒരു പാരാലിംപിക്‌സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റ് എന്ന നേട്ടവും പ്രീതി സ്വന്തമാക്കി.