Share this Article
ബം​ഗ്ലാ ബോള‍ർമാരെ തല്ലിയൊതുക്കി സഞ്ജു സാംസൺ; വെടിക്കെട്ട് സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
വെബ് ടീം
posted on 12-10-2024
1 min read
SANJU SAMSON BATTER CENTURY

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ ബം​ഗ്ലാ ബോള‍ർമാരെ തല്ലിയൊതുക്കി മലയാളി താരം സഞ്ജു സാംസണ്‍. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ 40 പന്തില്‍ 100 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ച വച്ചത്. സഞ്ജു 47 പന്തിൽ 111 റൺസെടുത്ത്‌ പുറത്തായി.ട്വന്റി20യില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി.

സൂര്യകുമാർ യാദവും സഞ്ജുവിനൊപ്പം തകർത്താടി.സൂര്യകുമാർ യാദവ് 35  പന്തിൽ 75  റൺസെടുത്തു 

 നേരത്തെ  അഭിഷേക് യാദവിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യ 20ഓവറിൽ 6  വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories