Share this Article
പ്രഗ്നാനന്ദ പൊരുതി വീണു, ചെസ് ലോകകപ്പ് നോർവെയുടെ മാഗ്നസ് കാൾസണ്
വെബ് ടീം
posted on 24-08-2023
1 min read
WORLD CHESS CHAMPIONSHIP KARLSON CHAMPION

ബകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രഗ്നാനന്ദ പൊരുതി വീണു, ടൈബ്രേക്കറില്‍ കാൾസൺ‌ ചെസ് ചാമ്പ്യന്‍. പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്‌നാനന്ദയ്ക്ക് അഭിമാനത്തോടെ തലയുയര്‍ത്തി മടങ്ങാം. ലോക ചെസ് വേദിയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ പ്രഗ്നാനന്ദ, ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സണിനെ അവസാന നിമിഷം വരെ പരീക്ഷിച്ച ശേഷമാണ് തോല്‍വി സമ്മതിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories