ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഇന്ന് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. റയല്‍ മാഡ്രിഡിനെതിരായ മികച്ച വിജയത്തിനു പിന്നാലെ വരുന്ന ലിവര്‍പൂള്‍ മികച്ച ഫോമില്‍ ആണെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവസ്ഥ അങ്ങനെയല്ല. അവര്‍ വിജയമില്ലാത്ത 6 മത്സരങ്ങളുടെ സമ്മര്‍ദ്ദവുമായാണ് ആന്‍ഫീല്‍ഡിലേക്ക് വരുന്നത്. എന്നാല്‍ ലിവര്‍പൂളിനെതിരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സമീപകാല റെക്കോര്‍ഡ് മികച്ചതാണ്, നാല് മത്സരങ്ങളിലെ അപരാജിത സ്ട്രീക്ക് ഉണ്ട്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.