ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇന്നും മെഡല്‍ പ്രതീക്ഷ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ രമിതാ ജിന്‍ഡാലും പുരുഷ വിഭാഗത്തില്‍ അര്‍ജുന്‍ ബാബുതയും ഫൈനല്‍ പോരാട്ടത്തിനിറങ്ങും. രമിതക്ക് ഉച്ചക് ഒന്നിനും അര്‍ജുന് ഉച്ചകഴിഞ്ഞ് 3.30 നുമാണ് മത്സരങ്ങള്‍.
ഹോക്കിയില്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയെ നേരിടും. വൈകീട്ട് 4.15 നാണ് പോരാട്ടം. ആര്‍ച്ചറി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ന് മത്സരമുണ്ട്.