ഐപിഎല്‍ ആയിരം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവസാന ഓവറില്‍ ത്രില്ലര്‍ ജയം. രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തപ്പോള്‍ മുംബൈ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.