കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ബ്രസീലിന് അനുകൂലമായി പെനാല്‍ട്ടി അനുവദിക്കാതിരുന്നത് തെറ്റായെന്ന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അതോറിറ്റി കോണ്‍മെബോള്‍.ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വാര്‍ തീരുമാനത്തിലെ തെറ്റ് അധികൃതര്‍ അംഗീകരിച്ചത്.
കൊളംബിയക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീലിയന്‍ താരം വിനീഷ്യസിനെ ഫൗള്‍ ചെയ്തതെങ്കിലും ബ്രസീലിന് അനുകൂലമായി പെനാല്‍ട്ടി അനുവദിച്ചില്ല.ഓണ്‍ ഫീല്‍ഡ് റഫറിയും വാര്‍ റഫറിയും പെനാല്‍ട്ടി അനുവദിക്കാതിരുന്നെങ്കിലും റീപ്ലെയില്‍ വിനീഷ്യസ് ഫൗള്‍ ചെയ്യപ്പെട്ടതായി തെളിഞ്ഞു.
വാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയെങ്കിലും പരിശോധനയില്‍ ഫൗള്‍ ചെയ്യപ്പെട്ടതായി കണ്ടെത്താന്‍ സാധിക്കാതിരുന്നത് തെറ്റായെന്ന ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അതോറിറ്റിയായ കോണ്‍മെബോള്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അംഗീകരിച്ചു.
വാര്‍ സംവിധാനത്തില്‍ കൃത്യമായ ആംഗിള്‍ അല്ല ഉപയോഗിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.ബ്രസീലിന് അനുകൂലമായി പെനാള്‍ട്ടി അനുവാദിക്കാതിരുന്ന തീരുമാനം വിവാദമായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു.