ട്വന്റി-ട്വന്റി ലോകകപ്പിന് നാളെ ന്യൂയോര്‍ക്കില്‍ തുടക്കം. ആദ്യ മത്സരത്തില്‍ യുഎസ്എ കാനഡയെ നേരിടും. ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരത്തിനിറങ്ങും. രാത്രി എട്ടിനാണ് പോരാട്ടം.
ഇനി അതിവേഗ ക്രിക്കറ്റിന്റെ ആവേശ നാളുകള്‍.. ട്വന്റി ട്വന്റിയുടെ ആവേശ പൂരം നാളെ മുതല്‍ കൊട്ടി കയറും. ഒരു മാസമാണ് നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 20 ടീമുകള്‍ മാറ്റുരയ്ക്കും. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥേയര്‍. തുടക്കം നാളെ യു.എസിലെ ഡാലസില്‍. ആദ്യം യു.എസ്എ- കാനഡ പോരാട്ടം.
ഇന്ത്യന്‍സമയം രാവിലെ ആറിന് ആരംഭിക്കും. നാളത്തെ രണ്ടാം മത്സരത്തില്‍ രാത്രി എട്ടിന് വെസ്റ്റ് ഇന്‍ഡീസും പാപുവ ന്യൂ ഗിനിയും ക്രീസില്‍ ഇറങ്ങും. ടീം ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിനാണ്. ഇന്ന് ഇന്ത്യക്ക് സന്നാഹ മത്സരത്തില്‍ എതിരാളികള്‍ ബംഗ്ലാദേശ്. രാത്രി എട്ടിനാണ് കളി. വിരാട് കോഹ് ലി ഇന്നലെ ന്യൂയോര്‍ക്കില്‍ ടീമിന് ഒപ്പം ചേര്‍ന്നു. കോഹി ലി ഇന്ന് കളത്തിലുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ-പാക്കിസ്ഥാന്‍ നേര്‍ക്കുനേര്‍ പോരിനാണ്. ജൂണ്‍ 9 നാണ് ആ സൂപ്പര്‍ പോരാട്ടം. ജൂണ്‍ 29 നാണ് ഫൈനല്‍.