Share this Article
image
സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക വിജയം
India win 2nd Twenty20 match against Zimbabwe

സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക വിജയം.101 റണ്‍സിനാണ് ഇന്ത്യ സിംബാവെയെ പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ 235 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് സിംബാവെക്ക് മുന്നില്‍ വെച്ചത്.47 പന്തുകളില്‍ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മക്ക പുറമെ റിതുരാജ് ഗെയ്കവാദ് 47 പന്തുകളില്‍ നിന്ന് 77 റണ്‍സും റിങ്കു സിംഗ് 22 പന്തുകളില്‍ 48 റണ്‍സും നേടി.

സിംബാവെയുടെ മറുപടി ബാറ്റിങ്ങ് 134 റണ്‍സിന് അവസാനിച്ചു.ഇന്ത്യക്കായി മുകേഷ് കുമാറും ആവേശ് ഖാനും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവി ബിഷ്‌ണോയി 2 വിക്കറ്റും നേടി.തുടക്കത്തില്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും അഭിഷേകും ഋതുരാജും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.ആദ്യ മത്സരത്തില്‍ സിംബാവെ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.ടൂര്‍ണമെന്റിലെ മൂന്നാം മത്സരം ബുധാനാഴ്ച നടക്കും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories