ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍. വിന്‍ഡീസ് പര്യടനത്തിന്റെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. ആകെ പത്ത് മത്സരങ്ങളാണ് പര്യടനത്തിലുള്ളത്.
രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20യും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ജൂലൈ 12 മുതല്‍ 16 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20 മുതല്‍ 24 വരെയും.
27, 29, ആഗസ്റ്റ് 1 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. ആദ്യ രണ്ട് ഏകദിനങ്ങളും കെന്‍സിങ്ടണ്‍ ഓവലിലും അവസാന ഏകദിനം ബ്രയന്‍ ലാറ ക്രിക്കറ്റ് അക്കാദമിയിലുമാണ് നടക്കുക. മൂന്നിനാണ് ട്വന്റി 20 മത്സരങ്ങള്‍ക്ക് തുടക്കമാവുക. രണ്ട് ട്വന്റി 20 മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കും. 12, 13 തീയതികളിലാണ് ഫ്‌ളോറിഡയിലെ മത്സരങ്ങള്‍.
കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെതിരെ ഫ്‌ളോറിഡയില്‍ കളിച്ച രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചിരുന്നു. ജൂലൈ ആദ്യവാരം ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനായി തിരിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഫൈനലിനു പിന്നാലെ ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ വിന്‍ഡീസ് പര്യടനത്തിനായി തിരിക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്കു ശേഷം ടീം ഏറെ പ്രതീക്ഷയോടെയാണ് വിന്‍ഡീസ് പര്യടനത്തെ നോക്കിക്കാണുന്നത്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളും പ്രതീക്ഷയിലാണ്.