ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് ഡല്‍ഹിയിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തേക്ക് തിരിച്ചെത്താന്‍ രാജസ്ഥാനിറങ്ങുമ്പോള്‍, പോയിന്റ് നില മെച്ചപ്പെടുത്താനാണ് ഡല്‍ഹിയും ലക്ഷ്യമിടുന്നത്.
ഡല്‍ഹി ഇതുവരെ കളിച്ചത് പതിനൊന്ന് മത്സരങ്ങള്‍. അതില്‍ ജയം അഞ്ച് കളികളില്‍ മാത്രം. സ്വന്തം തട്ടകത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയില്‍ ഇറങ്ങുമ്പോള്‍ എതിരാളികള്‍ കരുത്തരായ രാജസ്ഥാന്‍. ഋഷഭ് പന്ത് നയിക്കുന്ന ടീമില്‍ പന്തിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഷായ് ഹോപ്പ്, ജേക്ക് ഫ്രേസര്‍, പ്രിഥി ഷാ എന്നിവര്‍ ബാറ്റിങ്ങില്‍ പ്രതീക്ഷയേകും ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും, മിച്ചല്‍ മാര്‍ഷും കരുത്തുപകരും.
മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കുല്‍ദീപ് യാദവ്, എന്നിവരാണ് ബൗളിങ് നിരയിലുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രാജസ്ഥാന്‍ വീണത് ഹൈദരാബാദിനും ഗുജറാത്തിന്റെയും മുമ്പില്‍.
മികച്ച ഫോമിലുള്ള താരങ്ങളില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ നിരയില്‍ സഞ്ജുവിനൊപ്പം ജോസ് ബട്‌ലറും, റിയാന്‍ പരാഗും, യശ്വസി ജയ്‌സ്വാളും, ഷിമ്രോണ്‍ ഹെറ്റ്‌മെയറും ബാറ്റിങ്ങില്‍
പ്രതീക്ഷ നല്‍കും. ഓള്‍റൗണ്ടര്‍ നിര അശ്വിനില്‍ ഭദ്രം. ബൗളിങ്ങില്‍ ട്രെന്റ് ബോള്‍ട്ടിനൊപ്പം സന്ദീപ് ശര്‍മ്മ പേസ് നിരയില്‍ കരുത്താകും. യുസ് വേന്ദ്ര ചഹലും കേശവ് മഹാരാജുമാണ് സ്പിന്‍ നിരയില്‍ പ്രതീക്ഷ. 28 മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി 13തവണയും രാജസ്ഥാന്‍ 15 മത്സരങ്ങളും ജയിച്ചിട്ടുണ്ട്.