ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിംഗ്സ്മീഡ് സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് ആദ്യ മത്സരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഓപ്പണറായി ഇറങ്ങും.
റിങ്കു സിംങ്, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സംങ് ഉള്‍പ്പെടെയുള്ള താരങ്ങളും ഇന്ത്യയ്ക്ക് കരുത്തേകും. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന പ്രോട്ടീസ് നിരയില്‍ ഹെന് റിച്ച് ക്ലാസന്, കേശവ് മഹാരാജ് ഉള്‍പ്പെടെ താരങ്ങള്‍ പ്രതീക്ഷ നല്കുന്നു. ബംഗ്ലേദേശിനെതിരായ പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ കൂടിയാണ് ഇന്ത്യയിറങ്ങുന്നത്.