മുംബൈ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ഐബിഎഫ്എഫ് ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് മൂന്നാം സ്ഥാനം. പൂനെയിലെ നെവു സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വച്ച് മൂന്നാം സ്ഥാനക്കാർക്കു വേണ്ടി നടന്ന മത്സരത്തിൽ കേരളം പശ്ചിമ ബംഗാളിനെ സഡൻഡെത്ത് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആണ് പരാജയപ്പെടുത്തിയത്.
കേരളത്തിന് വേണ്ടി ശാലിനിയാണ് ഗോൾ നേടിയത്. ഇത് ആദ്യമായാണ് കേരള വനിതാ ടീം ദേശീയ ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടുന്നത്.