Share this Article
തിരുവോണനാളിൽ ആദ്യ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ്; ഓണസമ്മാനമായി വിജയം പ്രതീക്ഷിച്ച് ആരാധകർ
വെബ് ടീം
posted on 15-09-2024
1 min read
isl

കൊച്ചി: തിരുവോണനാളായ ഇന്ന്  ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. തിരുവോണനാളില്‍ മലയാളികൾക്ക് വിജയമായി ഓണസമ്മാനം നൽകാനാണ് ടീമിന്റെ ശ്രമം. പുതിയ പരിശീലകന്‍ മൈ​ക്ക​ൽ സ്റ്റാ​റേയ്ക്ക് കീഴിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഐഎസ്എൽ മത്സരം കൂടിയാണിത്.

ഡ്യൂറന്റ് കപ്പില്‍ മിന്നും ഫോമില്‍ കളിച്ച മൊറോക്കന്‍ താരം നോഹ സദൗയിയും ലൂണയും മുന്നേറ്റത്തിന് കരുത്താകും. പ്രതിരോധത്തില്‍ അലക്‌സാണ്ടര്‍ കോഫും, പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സിനായി കോട്ട കെട്ടും. മറുവശത്ത് ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസാവും പഞ്ചാബിന് തന്ത്രമോതുക. ഐ ലീഗിൽ നിന്നും പ്രൊമോട്ട് ചെയ്യപ്പെട്ടെത്തിയ പഞ്ചാബ് എഫ്‌സിയുടെ രണ്ടാം ഐഎസ്എൽ സീസണാണിത്.

അതേസമയം പത്ത് സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും കി​രീ​ടം മാത്രം ബ്ലാ​സ്റ്റേ​ഴ്സിന് ഇപ്പോഴും കി​ട്ടാ​ക്ക​നി​യാ​ണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories