ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രാജസ്ഥാന്റെ ഹോംഗ്രൗണ്ടില്‍ വൈകിട്ട് 3.30നാണ് മത്സരം. രാത്രി 7.30-ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംസിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.