Share this Article
നന്ദകുമാർ ഇനി റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിൽ..
വെബ് ടീം
posted on 10-06-2023
1 min read
Nandakumar will Play In Red And Gold Brigade


ഇമാമി ഈസ്റ്റ് ബംഗാൾ എഫ്‌സി,  നിലവിലെ ഇന്ത്യൻ ദേശിയ ടീം താരവും ഒഡിഷ എഫ്‌സി സ്റ്റാർ പ്ലെയറുമായ നന്ദകുമാർ ശേഖറിനെ മുന്ന് വർഷ കരാറിൽ സ്വന്തമാക്കി.


കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്‌സിക്കൊപ്പം മികച്ച പ്രകടനം നടത്തിയ നന്ദ, അവരുടെ കന്നി ഹീറോ സൂപ്പർ കപ്പ് വിജയത്തിലും കന്നി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) പ്ലേഓഫ് യോഗ്യതയിലും എഎഫ്‌സി കപ്പിലേക്കുള്ള ആദ്യ പ്രവേശനത്തിലും നിർണായക പങ്ക് വഹിച്ചിരുന്നു. 27-കാരനയായ നന്ദ, കഴിഞ്ഞ സീസണിൽ ഒഡീഷയുടെ 95% മത്സരങ്ങളിലും ഇടംനേടി, എല്ലാ മത്സരങ്ങളിലുമായി 11 ഗോളുകൾ ഉൾപ്പെടെ 15+ ഗോൾ സംഭാവനകളാണ്  നന്ദയ്ക്ക്  ഉള്ളത് .  ഹീറോ ഐഎസ്‌എൽ 2022-23 ലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഇന്ത്യൻ സ്‌കോററും 2023 ലെ ഹീറോ സൂപ്പർ കപ്പിലെ മുൻനിര ഇന്ത്യൻ സ്‌കോററും ആയിരുന്നു നന്ദകുമാർ.


ഇമാമി ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ ഹെഡ് കോച്ച് മിസ്റ്റർ കാർലെസ് ക്യുഡ്രാറ്റിനു കിഴിൽ മികച്ച ഒരു സൈനിങ്‌ ആയിട്ടാണ് ആരാധകർ നന്ദകുമാറിന്റെ വരവിനെ കാണുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories