Share this Article
ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി; ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല
വെബ് ടീം
posted on 05-10-2023
1 min read
SHUBMAN GILL TESTS POSITIVE FOR DENGUE FEVER

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരികരിച്ചു. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും.

പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കി സ്ഥിരീകരിച്ചത്. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും.

ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ശുഭ്മാന് കടുത്ത പനി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനകള്‍ നടക്കുന്നതായും ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ടീമുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു.ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തുദിവസത്തെയെങ്കിലും വിശ്രമം താരത്തിന് വേണ്ടിവരും.

ഇന്ത്യയിൽ നടക്കുന്ന ഈ ലോകകപ്പിന്റെ കളിയാവേശത്തിൽ നാടും നഗരവും അലിഞ്ഞു ചേരുമ്പോൾ പ്രവചനമത്സരങ്ങളുമായി കേരളവിഷന്‍ ന്യൂസും പ്രേക്ഷകർക്ക് കൈനിറയെ സമ്മാനങ്ങളുമായി ആവേശത്തിൽ പങ്കുചേരുന്നു. ഓരോ മത്സരവും ആര് ജയിക്കും. ആരുയര്‍ത്തും ലോക കപ്പ് കിരീടം. നേടാം ദിവസവും സമ്മാനങ്ങളും ബംബര്‍ സമ്മാനങ്ങളും. ഓരോ മത്സരത്തിലും വിജയിക്കുന്ന ടീമുകളെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക്  2,999 രൂപ വിലയുള്ള Impex Bluetooth Speaker സമ്മാനവും  ദിവസേന NINE THIRTY ടീ ഷർട്ടുകളും

ആദ്യസെമിഫൈനലിന് മുമ്പ് കിരീടജേതാവിനെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന  രണ്ട് പേര്‍ക്ക് രണ്ട് ബംപര്‍ സമ്മാനങ്ങള്‍. ഒന്നാംസമ്മാനം രണ്ടുപേര്‍ക്കുള്ള വിദേശയാത്രാടിക്കറ്റും വിസയും ഭക്ഷണവും താമസവും. രണ്ടാം സമ്മാനം ഇംപെക്സ് മുപ്പത്തിരണ്ടിഞ്ച് ഗൂഗിള്‍ ടിവി. 

കേരളവിഷൻ ന്യൂസ് ഒരുക്കുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഡിജിറ്റൽ പാർട്ണർ IMPEX ഉം ട്രാവൽ പാർട്ണർ Unimoni യും  സ്റ്റയിൽ പാർട്ണർ NINE THIRTY യുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories