Share this Article
image
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
cricket

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30യ്ക്കാണ് മത്സരം ആരംഭിക്കുക.

ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ റെഡ്‌ബോള്‍ മത്സരമാണ് ഇന്നത്തേത്. ലോകടെസറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരത്തില്‍ ജയപ്രതീക്ഷയോടെയാണ് ഇന്ത്യയിറങ്ങുന്നത്.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ യശസ്വി ജയ്സ്വാള്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടീമിന് പ്രതീക്ഷയേകുന്നു.

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര ജയിച്ച ആവേശത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെയിറങ്ങുന്നത്. രണ്ട് മത്സരങ്ങളുളള പരമ്പരയില രണ്ടാമത്തെ ടെസ്റ്റ് 27ന് കാണ്‍പൂരില്‍ ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories