ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്സണലിന് ജയം. വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആഴ്സണല്‍ ജയം നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മുഴുവന്‍ ഗോളുകളും പിറന്നത്.
10-ാം മിനിറ്റില്‍ ഗബ്രിയേൽ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 27-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് ലീഡ് ഇരട്ടിയാക്കി. 34-ാം മിനിറ്റില്‍ പെനല്‍റ്റി ഗോളിലൂടെ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും സ്‌കോര്‍ ചെയ്തതോടെ ലിവര്‍ പൂള്‍ മൂന്ന് ഗോളിന്റെ ലീഡിലെത്തി. 36 -ാം മിനിറ്റില്‍ ഹാവെര്‍ട്‌സിന്റെ ഗോളില്‍ ആഴ്സണല്‍ വീണ്ടും ഗോള്‍ നേടി നാലിലെത്തിച്ചു.