Share this Article
ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേഷ്ടാവായി പേസ് ബൗളര്‍ സഹീര്‍ഖാനെ തിരഞ്ഞെടുത്തു
Zaheer Khan


മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്‍ ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉപദേഷ്ടാവായി നിയമിതനായി.ഉപദേഷ്ടാവിന് പുറമെ ടീമിന്റെ ബൗളിങ്ങ് പരിശീലകനായും സഹീര്‍ഖാന്‍ പ്രവര്‍ത്തിക്കും.

ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍,ആദം വോജസ് ,ലാന്‍സ് ക്ലൂസ്നര്‍,ജോണ്‍ടി റോഡ്സ് എന്നിവരടങ്ങുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ കോച്ചിംഗ് യൂണിറ്റിലേക്കാണ് സഹീര്‍ഖാന്‍ ചേരുന്നത്.ഉപദേഷ്ടാവിന് പുറമെ ബൗളിങ്ങ് പരിശീലകനായും ഇദ്ദേഹം ടീമില്‍ പ്രവര്‍ത്തിക്കും.

ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,മുംബൈ ഇന്ത്യന്‍സ് എന്നിങ്ങനെ ഐപിഎല്ലില്‍ നൂറിലധികം മത്സരങ്ങളില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 

ഇതിന് മുന്നേ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സ്ഥാനത്തും സഹീര്‍ ഉണ്ടായിരുന്നു.ഇന്ത്യക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചു.ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങ് പരിശീലകനായി സഹീര്‍ഖാനെ ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ രണ്ട് തവണ എലിമിനേറ്ററില്‍ പ്രവേശിച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവസാന സീസണില്‍ ലീഗ് ഘട്ടത്തില്‍ പുറത്തായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories