Share this Article
Union Budget
ഫൈനലിൽ പവോലീനിയെ പരാജയപ്പെടുത്തി, വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം ബാർബറ ക്രെജിക്കോവയ്ക്ക്
വെബ് ടീം
posted on 13-07-2024
1 min read
barbora-krejcikova-vs-jasmine-paolini-wimbledon-2024-womens-singles-final

ലണ്ടൻ: വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവയ്ക്ക്. ഫൈനലിൽ ഇറ്റലിയുടെ ജാസ്മിൻ പവോലീനിയെയാണ് ബാർബറ കീഴടക്കിയത്. സ്കോർ– 6–2, 2–6, 6–4.

ബാർബറയുടെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്. 2021 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീട ജേതാവാണ് ക്രജിക്കോവ. വിമ്പിൾഡൻ സെമി ഫൈനലിൽ എലേന റീബക്കീനയെ 3–6,6–3,6–4 എന്ന സ്കോറിന് തോൽപിച്ചാണ് ബാർബറ ഫൈനലിൽ കടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories