ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ചെന്നൈയിക്ക് വിജയം.രാജസ്ഥാന്‍ ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ചെന്നൈ മറികടന്നു.പ്ലേഓഫിനായി രാജസ്ഥാന്റെ കാത്തിരിപ്പ് തുടരും
ചെന്നൈയെ പരാജയപ്പെടുത്തി പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്യാം എന്ന ആത്മവിശ്വാസത്തിലാണ് സഞ്ചുവും സംഘവും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങിയത്.ടോസില്‍ ലഭിച്ച ആനുകൂല്യം മുതലാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ തുടക്കം പതര്‍ച്ചോടെയായിരുന്നു.
യശസ്വി ജയ്സ്വാളും ജോസ് ബട്ലറും സഞ്ജു സാംസണും വേഗത്തില്‍ പുറത്തായതോടെ സന്ദര്‍ശകര്‍ നിശ്ചിത 20 ഓവറില്‍ 141 ന് അഞ്ച് എന്ന സ്‌കോറിലൊതുങ്ങി.ചെന്നൈക്കായി സിമര്‍ജീത് സിംഗ് നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനറങ്ങിയ ചെന്നൈയിക്ക് ഒരു ഭാഗത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും 41 പന്തില്‍ 42 റണ്‍സ് നേടി മത്സരത്തില്‍ നങ്കൂരമിട്ട് കളിച്ച ക്യാപറ്റന്‍ ഋതുരാജ് ഗെയ്ക്വാദാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്.രാജസ്ഥാന്റെ പ്രാധാന ബോളര്‍മാര്‍ക്ക് കളത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കാത്തതും ടീമിന് വിനയായി.
വിജയത്തോടെ പതിനാല് പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.പതിനാറ് പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് .