Share this Article
കാര്യവട്ടത്തെ ആദ്യ സന്നാഹ മത്സരം ഉപേക്ഷിച്ചു
വെബ് ടീം
posted on 29-09-2023
1 min read
FIRST WARM UP MATCH OF KARYAVATTAM SUSPENDED

തിരുവനന്തപുരം:കാര്യവട്ടത്തെ  ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക-അഫ്‌ഗാനിസ്ഥാൻ സന്നാഹ മത്സരമാണ് ഉപേക്ഷിച്ചത്. മഴ മൂലമാണ് മത്സരം ഉപേക്ഷിച്ചത്.നാളെ ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും കാര്യവട്ടത്ത് സന്നാഹ മത്സരത്തിന് ഇറങ്ങുന്നുണ്ട്. ഇരു ടീമുകളും ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നാളത്തെ മത്സരവും മഴ ഭീഷണിയിലാണ്. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക, മൂന്നിന് ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരങ്ങള്‍ക്കും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories