Share this Article
Union Budget
ആരാധകരെ ഞെട്ടിച്ച് മെസി ; ഇനി ലോകകപ്പ് കളിക്കില്ല
വെബ് ടീം
posted on 13-06-2023
1 min read
Leonal Messi Will Not Play In 2026 World Cup

ഖത്തറിലെത് തന്റെ അവസാന ലോകകപ്പ് ആയിരുന്നുവെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. പിഎസ്ജി വിട്ട് അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് പ്രതികരണവുമായി മെസ്സി രംഗത്ത് എത്തിയത്. 2026 ലോകകപ്പിന് താന്‍ ഉണ്ടാകില്ല, ഖത്തറിലേത് അവസാന ലോകകപ്പ് ആയിരുന്നുവെന്നും, ഖത്തറിലെ കിരീടം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നുമായിരുന്നു മെസ്സിയുടെ പ്രതികരണം. എന്നാല്‍ മെസ്സി അടുത്ത ലോകകപ്പിലും കളിക്കണം എന്നാണ് ആഗ്രഹമെന്ന് അര്‍ജന്റീനിയന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി വ്യക്തമാക്കിയിരുന്നു. എങ്കിലും ഭാവിയെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അനുവാദം സ്‌കലോണി മെസ്സിക്ക് നല്‍കിയിരുന്നു. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായിയാണ് 2026ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories