Share this Article
ഇന്ത്യയുടെ ജയം പ്രവചിച്ച് ഷാന്റിയും നൗഷാദും സമ്മാനർഹരായി; ഡെയ്‌ലി-ബമ്പർ സമ്മാനങ്ങളുടെ പെരുമഴയുമായി കേരളവിഷൻ ന്യൂസ് ലോകകപ്പ് പ്രവചന മത്സരം
വെബ് ടീം
posted on 06-11-2023
1 min read
KERALAVISION WORLDCUP PREDICTION CONTEST

കൊച്ചി: നവംബർ 05ന് നടന്ന ലോകകപ്പിലെ ഇന്ത്യ x ദക്ഷിണാഫ്രിക്ക പ്രവചന മത്സരത്തിലെ ഇന്ത്യയുടെ തുടർച്ചയായ എട്ടാം  ജയം പ്രവചിച്ച നിരവധി കളി ആരാധകരായ പ്രേക്ഷകരിൽ നിന്നും കണ്ണൂർ ജില്ലയിൽ നിന്നുള്ള ചൊക്ലി സ്വദേശിനി ഷാന്റി ഷിനോജ് പാലക്കാട് ജില്ലയിൽ നിന്നുള്ള എടത്തനാട്ടുകര സ്വദേശി നൗഷാദ് പിയും സമ്മാനാർഹരായി. ഷാന്റിയ്ക്ക്  ഇംപെക്സ്  ബ്ലൂ  ടൂത്ത് സ്‌പീക്കറും നൗഷാദിന് NINE THIRTY ടീ ഷർട്ടും സമ്മാനമായി ലഭിക്കും.

ഇന്ത്യയിൽ നടക്കുന്ന  ലോകകപ്പിന്റെ കളിയാവേശത്തിൽ നാടും നഗരവും അലിഞ്ഞു ചേരുമ്പോൾ പ്രവചനമത്സരങ്ങളുമായി കേരളവിഷന്‍ ന്യൂസും പ്രേക്ഷകർക്ക് കൈനിറയെ സമ്മാനങ്ങളുമായി പങ്കുചേരുന്നു. ഓരോ മത്സരവും ആര് ജയിക്കും. ആരുയര്‍ത്തും ലോക കപ്പ് കിരീടം. നേടാം ദിവസവും സമ്മാനങ്ങളും ബംബര്‍ സമ്മാനങ്ങളും. ഓരോ മത്സരത്തിലും വിജയിക്കുന്ന ടീമുകളെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക്  2,999 രൂപ വിലയുള്ള Impex Bluetooth Speaker സമ്മാനവും  ദിവസേന NINE THIRTY ടീ ഷർട്ടുകളും

ആദ്യസെമിഫൈനലിന് മുമ്പ് കിരീടജേതാവിനെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന  രണ്ട് പേര്‍ക്ക് രണ്ട് ബംപര്‍ സമ്മാനങ്ങള്‍. ഒന്നാംസമ്മാനം രണ്ടുപേര്‍ക്കുള്ള വിദേശയാത്രാടിക്കറ്റും വിസയും ഭക്ഷണവും താമസവും. രണ്ടാം സമ്മാനം ഇംപെക്സ് മുപ്പത്തിരണ്ടിഞ്ച് ഗൂഗിള്‍ ടിവി. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബമ്പർ സമ്മാനമത്സരത്തിൽ പങ്കെടുക്കാം

ലോകകപ്പിൽ നവംബർ  4ന് ന്യൂസിലൻഡ്   x  പാകിസ്താൻ മത്സരമാണ്.പ്രേക്ഷകർക്ക്  മത്സരം തുടങ്ങുന്നതിനു തൊട്ടു മുൻപ് വരെ വിജയിക്കുന്ന  ടീം/രാജ്യം ഏതെന്ന് പ്രവചിക്കാം. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം

ലോകകപ്പിൽ നവംബർ 07ന് ഉച്ചയ്ക്ക് 2  നു  ഓസ്‌ട്രേലിയ x അഫ്ഗാനിസ്താൻ മത്സരമാണ്.പ്രേക്ഷകർക്ക്  മത്സരം തുടങ്ങുന്നതിനു തൊട്ടു മുൻപ് വരെ വിജയിക്കുന്ന  ടീം/രാജ്യം ഏതെന്ന് പ്രവചിക്കാം

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം

വിജയിക്കുന്ന ടീമിന്റെ പേര് പ്രവചിക്കുന്ന സന്ദേശം ഇടുന്നതിനൊപ്പം  കേരളവിഷൻ ന്യൂസ് ഫേസ്ബുക് പേജ്  ലൈക്ക് ചെയ്യുകയും ഫോളോ ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ ആയിരിക്കും മത്സരാർത്ഥികളായി പരിഗണിക്കുക.


കേരളവിഷൻ ന്യൂസ് ഒരുക്കുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഡിജിറ്റൽ പാർട്ണർ IMPEX ഉം ട്രാവൽ പാർട്ണർ Unimoni യും  സ്റ്റയിൽ പാർട്ണർ NINE THIRTY യുമാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories