സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരതാരം ഡി.ഗുകേഷിന് മൂന്നാം റൗണ്ടിൽ വിജയം.സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് സെന്റോസ വേദിയാകുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറനെയാണ് ഗുകേഷ് തോൽപ്പിച്ചത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.
വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു.
ആദ്യത്തെ മത്സരത്തില്‍ ലിറന് വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകള്‍ വീതം സ്വന്തമായി.