Share this Article
കരുത്തുകാട്ടി കോഹ്‌ലിയും അക്സറും; കോഹ്‌ലിക്ക് അർദ്ധശതകം, ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 177 റൺസ്
വെബ് ടീം
posted on 29-06-2024
1 min read
virat kohli and axar patel shine for India

ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ആദ്യ ഓവറില്‍ തന്നെ 15 റണ്‍സാണ് ഇന്ത്യ അടിച്ചത്. മൂന്ന് ഫോറുകളുമായി വിരാട് കോഹ്‌ലി 14 റണ്‍സ് വാരി. ഒരു റണ്‍ ഈ ഓവറില്‍ രോഹിതിന്‍റെ വകയും. അങ്ങനെ 15 റണ്‍സ് ആദ്യ ഓവറില്‍ വന്നു.


പിന്നാലെ രോഹിതും തുടങ്ങി. തുടരെ രണ്ട് ബൗണ്ടറികളുമായി കേശവ് മഹാരാജിനെ സ്വീകരിച്ച രോഹിത് പക്ഷേ നാലാം പന്തില്‍ ക്ലാസനു ക്യാച്ച് നല്‍കി മടങ്ങി. 5 പന്തില്‍ 9 റണ്‍സായിരുന്നു രോഹിത് നേടിയത്.


പിന്നാലെ ഋഷഭ് പന്തിനെ കേശവ് മഹാരാജ് മടക്കി. പൂജ്യത്തിനാണ് പന്തിന്റെ മടക്കം. സൂര്യകുമാറിനെ റബാഡ ഔട്ടാക്കി. താരം 3 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജാണ് തുടക്കത്തില്‍ മിന്നലടികളോടെ തുടങ്ങിയെ ഇന്ത്യയെ അതിവേഗം പ്രതിരോധത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പന്തെടുത്ത കഗിസോ റബാഡ സൂര്യകുമാറിനേയും മടക്കി ഇന്ത്യയെ ഞെട്ടിച്ചു.


ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു ഉയര്‍ത്തി അക്ഷര്‍ പട്ടേല്‍ ക്രീസ് വിട്ടു. താരം അര്‍ധ സെഞ്ച്വറിയുടെ വക്കില്‍ റണ്ണൗട്ടായി. മുന്‍നിരയെ തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ബൗളിങിനു നേരെ അക്ഷര്‍ അതിവേഗം പ്രത്യാക്രമണം നടത്തി. താരം 31 പന്തില്‍ നാല് സിക്‌സുകളും ഒരു ഫോറും സഹിതം 47 റണ്‍സെടുത്ത് ഇന്ത്യയെ 100 കടത്തിയാണ് മടങ്ങിയത്.


പിന്നാലെ വിരാട് കോഹ്ലി ഈ ടൂര്‍ണമെന്‍റിലെ തന്‍റെ ആദ്യ അര്‍ധ സെഞ്ച്വറി കണ്ടെത്തി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ ഉറച്ചു നിന്ന താരം 48 പന്തില്‍ നാല് ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. തൊട്ടുപിന്നാലെ താരം സിക്സര്‍ തൂക്കി അതാഘോഷിച്ചു. 59  പന്തിൽ 76 റണ്സെടുത്താണ് കോഹ്ലി പുറത്തായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories