മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു തിരിച്ചെത്തുന്നത്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ഇഷാൻ കിഷനും ടീമിലുണ്ട്.
ടെസ്റ്റ്, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.
സഞ്ജു മടങ്ങിയെത്തിയപ്പോള്‍ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നു ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയതും ശ്രദ്ധേയമായി. പേസര്‍ ഉമേഷ് യാദവിനേയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയും ഏകദിനത്തില്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് വൈസ് ക്യാപ്റ്റന്‍മാര്‍.
ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തി. പേസര്‍ മുകേഷ് കുമാര്‍ ഏകദിന ടീമില്‍ നാടാടെ ഇടംകണ്ടു. പേസര്‍ നവ്ദീപ് സെയ്‌നി ടെസ്റ്റ് ടീമില്‍ ഇടംകണ്ടു.
ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, അജിന്‍ക്യ രഹാനെ, കെഎസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ജഡേജ, ശാര്‍ദുല്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനദ്കട്, നവ്ദീപ് സെയ്‌നി.