Share this Article
image
സാഫ് വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം
Football

സാഫ് വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

വെറ്ററന്‍ താരം ബാല ദേവി അന്താരാഷ്ട്ര ഫുട്ബോളിലെ 50-ാം ഗോള്‍ കുറിച്ച മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യക്കായി ഗ്രെയ്സ് ഡാംഗ്മെയ് ഇരട്ട ഗോളുകള്‍ നേടി. ഇന്ത്യയ്ക്കായി മനീഷ കല്യാണും ജ്യോതി ചൗഹാനും ഗോള്‍ നേടി. ഈമാസം 23 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories