Share this Article
രണ്ടാം പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം
Kerala Blasters won the second preseason match

രണ്ടാം പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം.തായ്‌ലാന്‍ഡ് ക്ലബ്ബായ സമുത് പ്രകാന്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്

തായ്‌ലാന്‍ഡ് ക്ലബ്ബായ സമുത് പ്രകാന്‍ സിറ്റിയെ  ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.ബ്ലാസ്റ്റേഴ്‌സിനായി ക്വാമെ പെപ്ര,ഇഷാന്‍ പണ്ഡിത,മുഹമ്മദ് ഷഹീഫ് എന്നിവര്‍ ഗോളുകള്‍ നേടി.നായകന്‍ അഡ്രിയാന്‍ ലൂണ ഉള്‍പ്പടെ ടീമിലെ മുഴുവന്‍ വിദേശ താരങ്ങളും മത്സരത്തില്‍ ബൂട്ടണിഞ്ഞു.

പുതിയ പരിശീലകന്‍ മൈക്കില്‍ സ്റ്റാറെയുടെ കീഴിലെ ആദ്യ വിജയമാണിത്.ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.തായ്‌ലാന്‍ഡില്‍ പരിശീലനം നടത്തുന്ന ക്ലബ്ബ് ഒരു പ്രീസീസണ്‍ മത്സരം കൂടി കളിക്കും.ഇതിനുശേഷം ഡ്യൂറണ്ട് കപ്പിനായി ടീം കൊല്‍ക്കത്തയിലേക്ക് പുറപ്പെടും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories