Share this Article
Union Budget
സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം കാലിക്കറ്റ് എഫ് സിയ്ക്ക്
വെബ് ടീം
posted on 10-11-2024
1 min read
SUPER LEAGUE

കോഴിക്കോട്: പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം കാലിക്കറ്റ് എഫ് സിയ്ക്ക് .ഫൈനലിൽ ഫോഴ്സ കൊച്ചിയെ തോൽപിച്ചു.മത്സരത്തിലുടനീളം ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കാലിക്കറ്റ്, കൊച്ചി പ്രതിരോധത്തെ പലകുറി പരീക്ഷിച്ചു.15-ാം മിനിറ്റിൽ കൊച്ചിയെ ഞെട്ടിച്ച് കാലിക്കറ്റ് മുന്നിലെത്തി. തോയ് സിങ്ങ് വലകുലുക്കി. മൈതാന മധ്യത്തുനിന്ന് ലഭിച്ച ത്രൂ ബോൾ സ്വീകരിച്ച് ഇടതുവിങ്ങിലൂടെ മുന്നേറിയ ജോണ് കേന്നഡി പന്ത് ബോക്സിലേക്ക് നീട്ടി. തോയ് സിങ് അത് അനായാസം വലയിൽ തട്ടിയിട്ടു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories