Share this Article
Union Budget
വനിത ഏഷ്യ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും

India will face UAE today in Women's Asia Cup

വനിത ഏഷ്യ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും.ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയയമാണ് ലക്ഷ്യമിടുന്നത്.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് യുഎഇക്കെതിരെ ഇറങ്ങുന്നത്.എന്നാല്‍ യുഎഇ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ തോല്‍വി വഴങ്ങിയിരുന്നു.ഓപ്പണര്‍മാരായ ഷിഫാലി വര്‍മ്മയുടെയും സ്മൃതി മന്ദനയുടെയും ഫോമിനാണ് ഇന്ത്യന്‍ പ്രതീക്ഷ.

ബോളിങ്ങില്‍ പൂജ വസ്ത്രക്കര്‍,രാധാ യാദവ് എന്നിവര്‍ ഇന്ത്യന്‍ നിരയെ നയിക്കും.ബാറ്റിങ്ങില്‍ ഷ ഓസയും,ബോളിങ്ങില്‍ വെഷ്ണവ് മഹേഷുമാണ് യുഎഇക്ക് കരുത്ത് നല്‍കുന്നത്.2022 ല്‍ ഇരുവരും ഏറ്റ് മുട്ടിയപ്പോള്‍ ഇന്ത്യ ഏകപക്ഷീയമായ വിജയം നേടിയിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories