ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു.പതിനെട്ടംഗ സ്‌ക്വാഡിനെ ഹര്‍മന്‍പ്രീത് സിംഗ് നയിക്കും.
സെപ്തംബര്‍ 8 മുതല്‍ 17 വരെ ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ഹുലന്‍ബുയറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.മുന്‍നിര ഏഷ്യന്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാക്കളായ ടീം വലിയ ആത്മവിശ്വാസത്തിലാണ്.പതിനെട്ടംഗ സ്‌ക്വാഡിനെ ഹര്‍മന്‍പ്രീത് സിംഗ് നയിക്കും.വിവേക് സാഗര്‍ പ്രസാദാണ് വൈസ് ക്യാപ്റ്റന്‍.
കൃഷന്‍ ബഹാദൂര്‍ പഥക്കും സൂരജ് കര്‍ക്കേരയുമാണ് കീപ്പര്‍മാരായി സ്‌ക്വാഡിലുള്ളത്.അതേ സമയം വിരമിച്ച ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന് പകരം ആരാകും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുകയെന്ന് കണ്ടറിയണം