Share this Article
ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയുടെ ഫൈനല്‍ ഇന്ന്
 India West Indies Final

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയുടെ ഫൈനല്‍ ഇന്ന്. അവസാന ഏകദിനം രാത്രി 7 മണിക്ക് ട്രിനിഡാഡില്‍ നടക്കും. മൂന്ന് മത്സര പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.

ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച് ഇന്ത്യ ലീഡെടുത്തപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റ് വിജയവുമായി വിന്‍ഡീസ് ഒപ്പമെത്തി. ഏകദിനപരമ്പരയുടെ ഫൈനലിനാണ് ട്രിനിഡാഡിലെ ബ്രയാന്‍ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ സാക്ഷ്യം വഹിക്കുക. ഇഷാന്‍ കിഷന്റെ ഉജ്ജ്വല ബാറ്റിംഗാണ് ടീംഇന്ത്യയുടെ കരുത്ത്. തകര്‍പ്പന്‍ ബാറ്റിംഗാണ് ഇഷാന്‍ വിന്‍ഡീസിനെതിരെ പുറത്തെടുക്കുന്നത്. മധ്യനിരയുടെ തകര്‍ച്ചയാണ് ഇന്ത്യയ്ക്ക് തലവേദന. ബോളിംഗിലും പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. ഹാര്‍ദ്ദിക്കും ശാര്‍ദ്ദുല്‍ താക്കൂറുമൊന്നും ഫോമിലില്ല. ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനം നായകന്‍ രോഹിത് ശര്‍മയ്ക്കും തലവേദനയാണ്. അതേസമയം നായകന്‍ ഷായ് ഹോപ്പിന്റെ മിന്നും ബാറ്റിംഗില്‍ കരീബിയന്‍ ടീമിന് പ്രതീക്ഷയുണ്ട്. കൈല്‍ മെയേഴ്‌സും ബ്രണ്ടന്‍ കിങ്ങുമെല്ലാം ഫോമിലാണ്.വിന്‍ഡീസിന്റെ പേസ്-സ്പിന്‍ ബൗളിംഗിനും മൂര്‍ച്ചയേറെയുണ്ട്.ഗുഡകേഷ് മോട്ടിയും റൊമാരിയോ ഷെപ്പേര്‍ഡുമാണ് രണ്ടാംഏകദിനത്തില്‍ ടീംഇന്ത്യ ബാറ്റിംഗിന്റെ കഥ കഴിച്ചത്. ടെസ്റ്റ് പരമ്പര 1-0ന് നഷ്ടമായ വിന്‍ഡീസിന് ഇന്ന് ജയിക്കാനായാല്‍ മാനക്കേടിന് കണക്ക് തീര്‍ക്കാം. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നേടാനുറച്ചാണ് ഹിറ്റ്മാന്റെ സംഘം ഇറങ്ങുന്നത്. ഷായ് ഹോപ്പിന്റെ നേതൃത്വത്തില്‍ കരീബിയന്‍ പടയും ഹിറ്റ്മാന്റെ തോളിലേറി ടീംഇന്ത്യയും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ട്രിനിഡാഡ് വേദിയാവുക സൂപ്പര്‍ ത്രില്ലറിനാണ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories