പാരീസ് ഒളിമ്പിക്‌സിന് ഔദ്യോഗികമായി ഇന്ന് തുടക്കമാകും.ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടനം നടക്കുക.സ്‌റ്റേഡിയത്തിന് പുറത്ത് വിപുലമായ സജ്ജീകരണങ്ങളാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത് .
ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.ഒളിമ്പിക്‌സ് അതോറിറ്റി ചടങ്ങുകളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.മറ്റ് വര്‍ഷങ്ങളില്‍ നിന്നും മാറി സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.ശേഷം കലാ പരിപടിയും നടക്കും.സെന്‍ നദിയിലൂടെ നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ 80 ബോട്ടുകളിലായാണ് താരങ്ങള്‍ അണിനിരക്കുക.
മാര്‍ച്ച പാസ്റ്റ് ഈഫല്‍ ടവറിന് സമീപം സമാപിക്കും.കലാപരിപാടിയില്‍ അമേരിക്കന്‍ പോപ് ഗായിക ലേഡി ഗാഗ,ഫ്രഞ്ച് സംഗീതത്തെ അയനക്കാമുറ എന്നിവര്‍ പങ്കെടുക്കും.ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്തായതിനാല്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
117 അംഗങ്ങളുടെ സംഘമായാണ ഇന്ത്യ പാരീസില്‍ എത്തിയത്.അതില്‍ ഏഴ് മലയായൡകളും ഉള്‍പ്പെടുന്നു.ടേബിള്‍ ടെന്നീസ് താരം അജന്ത ശരത് കമല്‍, ബാഡ്മിന്റന്‍ താരം പി വി സിന്ധു എന്നിവരാണ് മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കുക.ഇത്തവണ മെഡല്‍ നേട്ടം ഉയര്‍ത്താന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം