Share this Article
കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷഡബിള്‍സ് കിരീടം സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്
Satwik Sairaj, Chirag Shetty win Korea Open badminton men's doubles title

കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷഡബിള്‍സ് കിരീടം ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്. വാശിയേറിയ ഫൈനലില്‍ ടോപ് സീഡുകളായ ഇന്തൊനേഷ്യന്‍ ജോഡിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോല്‍പിച്ചാണ് ഇന്ത്യന്‍ സഖ്യം കിരീടത്തില്‍ മുത്തമിട്ടത്. സ്കോർ: 17 - 21 21-13  21-14

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടരെ ഗെയിമുകൾ വിജയിച്ചാണ്  ഇന്ത്യൻ ജോഡിയുടെ കിരീട നേട്ടം. സീസണില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ മൂന്നാം കിരീടമാണിത്.ഇന്തൊനേഷ്യ,സ്വിസ് ഓപ്പണുകളാണ് ഇന്ത്യന്‍ സഖ്യം നേരത്തെ നേടിയത്. ലോക ബാഡ്മിന്‌റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാക്കളാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി ജോഡി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories