Share this Article
കിരീടത്തില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി
വെബ് ടീം
posted on 03-06-2023
1 min read
Manchester City Wins The Cup

ചരിത്രത്തിലാധ്യമായി എഫ്എ കപ്പ് കലാശപോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കിരിടത്തില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. വെബ്ലിയിലെ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ സിറ്റി തകര്‍ത്തത്. ഇല്‍കെ ഗുണ്ടോഗന്റെ വകയായിരുന്നു സിറ്റിയുടെ ഇരു ഗോളുകളും. ഇതില്‍ ആദ്യ ഗോളാകട്ടെ മത്സരം ആരംഭിച്ച് 13-ാം സെക്കന്‍ഡിലും. എഫ്എ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഗുണ്ടോഗന്‍ നേടിയത്.  ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിനായി ആശ്വാസ ഗോള്‍ നേടിയത്.
https://youtu.be/JrDPd5q_HlE

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories