Share this Article
ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ കുടുങ്ങി; ബാര്‍ബഡോസില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
വെബ് ടീം
posted on 01-07-2024
1 min read
team-india-stuck-in-barbados-due-to-hurricane-beryl

ബാര്‍ബഡോസ്: ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ഇന്ത്യന്‍ ടീം. കാലാവസ്ഥ അനുകൂലമല്ലാത്തതാണ് ഇന്ത്യന്‍ ടീമിന്റെ തിരിച്ചു വരവ് മുടക്കിയത്.

ബാര്‍ബഡോസില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. ബറില്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്നു വിമാനങ്ങളെല്ലാം റദ്ദാക്കിയതോടെയാണ് ലോക ചാമ്പ്യന്‍മാരുടെ യാത്ര മുടങ്ങിയത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്നു ഗ്രാന്റ്‌ലി ആദംസ് വിമാനത്താവളം അടിച്ചിടാന്‍ ബാര്‍ബഡോസ് പ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു.മുന്‍നിശ്ചയിച്ച പദ്ധതി അനുസരിച്ച് ഇന്ന് രാവിലെ 11 മണിക്കാണ് ടീം തിരികെ നാട്ടിലേക്ക് മടങ്ങേണ്ടത്. വിന്‍ഡീസില്‍ നിന്നു ആദ്യം ന്യൂയോര്‍ക്കിലേക്ക് എത്തി, അവിടെ നിന്നു ദുബായ് വഴി ഇന്ത്യയിലെത്താനായിരുന്നു തീരുമാനം.

ബറില്‍ ചുഴലിക്കാറ്റ് ഭീഷണിയാണ് ബാര്‍ബഡോസില്‍. ടീം താമസിക്കുന്നത് ബാര്‍ബഡോസിലെ ഹില്‍ട്ടന്‍ ഹോട്ടലിലാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാര്‍ബഡോസില്‍ തന്നെ തുടരുകയാണ്. 48 മണിക്കൂര്‍ കഴിഞ്ഞായിരിക്കും യാത്ര സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories