Share this Article
image
നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ മാഗ്‌നസ് കാള്‍സനെ ഞെട്ടിച്ച് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ
India's R Pragnananda shocks Magnus Carlsen in Norway chess tournament

നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍  മാഗ്‌നസ് കാള്‍സനെ ഞെട്ടിച്ച് ഇന്ത്യയുടെ കൗമാരതാരം ആര്‍. പ്രഗ്‌നാനന്ദ. നോര്‍വേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറില്‍ ആദ്യമായാണ് ക്ലാസ്സിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ, പ്രഗ്‌നാനന്ദ തോല്പിക്കുന്നത്.

മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്‌നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്റുമായി പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ മുന്നില്‍ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories