Share this Article
സിംബാബ്‌വെയ്‌ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; നാലാം ടി20യിൽ 10 വിക്കറ്റ് ജയം
വെബ് ടീം
posted on 13-07-2024
1 min read
india won t20 series against zimbabwe

ഹരാരെ:  സിംബാബ്‌വെക്കെതിരെ  ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ.നാലാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. 15.2 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടു.വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെയാണ് ഇന്ത്യയുടെ ജയം.ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ സുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു. രണ്ട് സിക്‌സും 13 ഫോറുകളുമായിരുന്നു ഇന്നിങ്‌സില്‍. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സ് കണ്ടെത്തി.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് സിംബാബ്വെയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ വെസ്ലി മധേവര (25), തദിവന്‍ഷെ മരുമാനി (32) എന്നിവര്‍ പിടിച്ചു നിന്നു. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ സികന്ദര്‍ റാസ മാത്രമാണ് തിളങ്ങിയത്. താരമാണ് ടോപ് സ്‌കോറര്‍.

ഇന്ത്യന്‍ ബൗളിങിനെ റാസ കടന്നാക്രമിച്ചു. താരം 28 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 46 റണ്‍സെടുത്തു.

ഇന്ത്യക്കായി ഖലീല്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ തുഷാര്‍ ദേശ്പാണ്ഡെ ഒരു വിക്കറ്റെടുത്തു. പക്ഷേ താരം ധാരാളിയായി. മൂന്നോവറില്‍ 30 റണ്‍സാണ് തുഷാര്‍ വഴങ്ങിയത്. വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

പരമ്പരയിലെ അവസാന മത്സരം നാളെയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories