Share this Article
ഗാലറിയിലേക്ക് ഷോട്ട്; പൊട്ടിയ ഐഫോണിന് പകരം മിച്ചലിന്റെ സമ്മാനം; സങ്കടം സന്തോഷമായെന്ന് ആരാധകൻ-വീഡിയോ കാണാം
വെബ് ടീം
posted on 08-05-2024
1 min read
daryl-mitchells-gesture-after-injuring-a-fan-during-practice

ധരംശാല: പഞ്ചാബ് കിങ്‌സിനെതിരായുള്ള മത്സരത്തിന് മുൻപുള്ള ബാറ്റിങ് പരിശീലനത്തിനിടെ താൻ ഉതിർത്ത ഷോട്ട് ദേഹത്തുകൊണ്ട് മൊബൈൽ ഫോൺ തകർന്ന ആരാധകന് ഞെട്ടിക്കുന്ന സമ്മാനം നൽകി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ന്യൂസിലൻഡ് താരം ഡാരൻ മിച്ചൽ.  ഗ്രൗണ്ടിൽ ഗാലറിയോട് ചേർന്ന ഭാഗത്താണ് ന്യൂസിലാൻഡ് താരം പരിശീലനം നടത്തിയത്. ഇതിനിടെയാണ് സംഭവം.

പ്രാക്ടീസിനിടെ ചെന്നൈ താരത്തിന്റെ പവർഫുൾ ഹിറ്റ് നേരെ ചെന്നുകൊണ്ടത് ഗ്യാലറിയിലെ ആരാധകന്റെ ദേഹത്ത്. ഈ സമയം ചെന്നൈ ആരാധകന്റെ കൈയിലുണ്ടായിരുന്ന ഐഫോൺ നിലത്തുവീണു പൊട്ടി. ഉടൻതന്നെ മിച്ചൽ ഗ്യാലറിയിലേക്ക് നോക്കി ആരാധകനോട് ക്ഷമാപണം നടത്തി. പരിശീലനശേഷം മടങ്ങവെ ആരാധകന് തന്റെ ഗ്ലൗ സമ്മാനമായി നൽകി അത്ഭുതപ്പെടുത്തുകയും ചെയ്തു. ഫോൺ പൊട്ടിയെങ്കിലും പ്രിയതാരത്തിന്റെ കൈയിൽ നിന്ന് ഗ്ലൗ ലഭിച്ചതോടെ ആരാധകനും ഹാപ്പി. സോഷ്യൽ മീഡിയയിൽ വീഡിയോ ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തിട്ടുള്ളത്.

ഐഫോൺ പൊട്ടിയ ഷോട്ട് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories